Category: Malayalam Astrology
മലയാളത്തിൽ എഴുതിയ ലേഖനങ്ങൾ ഈ സെക്ഷനിൽ വായിക്കാം. ഇവയിൽ മിക്കതും, മറുനാടൻ മലയാളിക്ക് വേണ്ടി എഴുതിയിട്ടുള്ളതാണ്.
ശനിയുടെ വക്ര ഗതി2022 , എന്തെല്ലാം പ്രതീക്ഷിക്കാം
എനിക്ക് ഇഷ്ടപ്പെട്ട ചില ലേഖനങ്ങൾ
ജോലിയെ കുറിച്ച്
https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree-157321
ലക്ഷ്മണൻ ഊർമിള ramayana മാസ ചിന്ത
https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree-august-second-week-155169
സെക്ഷ്വൽ എനർജി എപ്പോൾ അപകടം ആകാം
https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree-2019-december-first-week-168172
മഹാ ദശയിൽ ദിശ മാറുന്ന ജീവിതം .
https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree-2019-october-3rd-week-162461
ഹോബികൾ എങ്ങനെ ധന സമ്പാദനത്തിനു വേണ്ടി ഉപയോഗിക്കാം
https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree-2020-april-third-week-183807
ചങ്കിലെ ചൈന
https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree-2020-june-second-week-191394
മേദിനി ജ്യോതിഷം
https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree-2020-may-2nd-week-186802
കോവിഡ് ഒരു തുടർക്കഥ
https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree-2021-april-fourth-week-231023
നക്ഷത്ര രഹസ്യം
https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree-153633
https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree-150893
https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree-136953
https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree-150893
https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree-150617
https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree-136953
സാമ്പത്തികഭാരങ്ങളെ എങ്ങനെ മനസിലാക്കാം
ബെര്‍ത്ത്‌ചാര്‍ട്ടിലെ2, 6, 8, 11, 12 എന്നീ ഭാവങ്ങളാണ് സാമ്പത്തിക കാര്യങ്ങളെ പ്രധാനമായും സൂചിപ്പിക്കുന്നത്. ഇവയില്‍ ആറാം ഭാവം തന്നെ ആണ് സാമ്പത്തിക ഭാരങ്ങളുടെ പ്രധാന ഭാവം. ആറാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങള്‍ ഇവ എല്ലാമാണ്: വ്യവഹാരം, അസുഖങ്ങള്‍, മുറിവുകള്‍., കടങ്ങള്‍, ബാധ്യതകള്‍, ശത്രുക്കള്‍, എതിരാളികള്‍,പ്രതിയോഗികള്‍, മോഷ്ടാക്കള്‍, ഭയം, ആരോഗ്യംസേവകര്‍, ചതി, വഞ്ചന, നിയമ പോരാട്ടം.
പ്രധാനമായും ആറാം ഭാവത്തിലും, പിന്നെ മേല്‍പ്പറഞ്ഞ മറ്റു ഭാവങ്ങളിലെയും അവസ്ഥ നോക്കിയാണ് ഒരു വ്യക്തിയുടെ സാമ്പത്തിക പരാധീനതകളെ മനസിലാക്കുക അതിനര്‍ത്ഥംഒരു വ്യക്തി ജീവിത കാലം മുഴുവന്‍ സാമ്പത്തിക ഭാരങ്ങളില്‍ പെട്ട് വലയും എന്നല്ല. ഈ വ്യക്തിക്ക് സാമ്പത്തിക ഭാരങ്ങള്‍ വന്നു ചേരാനുള്ള സാധ്യത വളരെ അധികമാണ് , അതിനാല്‍. ചിലവിനേക്കാള്‍ കൂടുതല്‍ വരവ് വേണ്ടി വരുന്ന ജീവിത മാര്‍ഗം ആണ് അയാള്‍ സ്വീകരിക്കേണ്ടത എന്നാണ് അര്‍ഥം.
നിങ്ങളുടെ രണ്ടാം. ഭാവംനാളേക്ക് വേണ്ടി സൂക്ഷിച്ചു വെക്കുന്ന സമ്പാദ്യത്തിന്റെയും, പതിനൊന്നാം ഭാവം നമുക്ക് ഈ സമ്പാദ്യം കൊണ്ട് വരുന്ന വഴികളെയും സൂചിപ്പിക്കുന്നു. ഈ രണ്ടു ഭാവങ്ങളും ശക്തമാണോ എന്നാണു ആദ്യം നോക്കേണ്ടത്. പതിനൊന്നാം ഭാവത്തെ ലാഭ ഭാവം എന്ന് പറയുമ്പോള്‍. രണ്ടാം ഭാവത്തെ ധന ഭാവം എന്ന് പറയുന്നു. ഈ രണ്ടു ഭാവങ്ങളിലും നില്‍ക്കുന്ന ഗ്രഹങ്ങള്‍, ഈ ഭാവങ്ങള്‍ ഭരിക്കുന്ന രാശികള്‍, ആ രാശികളുടെ അധിപന്‍ , ആ അധിപന്‍ നില്‍ക്കുന്ന ഭാവം.
നിങ്ങള്‍ ജോലിയില്‍, അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിനില്‍ തുടരെ തുടരെ പരാജയപ്പെടുന്ന വ്യക്തി ആണെന്ന് കരുതുക. അതിനര്‍ത്ഥംതീര്‍ച്ചയായും നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന ജീവിത മാര്‍ഗം, നിങ്ങളുടെ കഴിവുകള്‍, പ്രകൃതം, സ്വഭാവം, അറിവ്, എന്നിവയുമായിയോജിച്ചു പോകുന്നില്ല എന്നതാണ്.അങ്ങനെ ഉള്ളവര്‍ക്ക് വേണ്ടി ഒരു ആസ്ട്രോ ടിപ് എഴുതുന്നു.
നിങ്ങളുടെ രണ്ടാം ഭാവം ഭരിക്കുന്ന രാശി ഏതാണ് എന്ന് നോട്ടു ചെയ്യുക. ഈ രാശിയുടെ അധിപന്‍ ആരാണെന്ന് മനസിലാക്കുക ഈ അധിപന്‍ ഏതു ഭാവത്തില്‍ നില്‍ക്കുന്നു എന്നും നോട്ടു ചെയ്യുക. ഇനിഈ അധിപന്‍ നില്‍ക്കുന്ന നക്ഷത്രം , ആ നക്ഷത്രത്തിന്റെ അടയാളം, ഉപാസനമൂര്‍ത്തി അവരുടെ കര്‍ത്തവ്യം, ഈ നക്ഷത്രത്തിന്റെ അധിപനായ ഗ്രഹം നില്‍ക്കുന്ന ഭാവം എന്നിവ പരിശോധിക്കുക. ഇവ എല്ലാം വേറെ വേറെ ആണെങ്കിലും, ഇവ എല്ലാം വിരല്‍ ചൂണ്ടുന്നത് ഒരേ വിഷയത്തിലേക്ക് ആയിരിക്കും. തുടക്കത്തില്‍ ഇവ വളരെ സങ്കീര്‍ണമായ കണക്ക് കൂട്ടലുകള്‍ ആണെന്ന് നിനഗ്ല്ക്ക് തോന്നാം എങ്കിലും അല്‍പ ദിവസത്തെ പരിശീലനത്തിന് ശേഷം നിങ്ങള്‍ക്ക് ഈ വിദ്യ അനായാസം വഴങ്ങുന്നതാണ്. ഇത്പരിശീലിച്ച ആദ്യ ദിവസങ്ങളില്‍ എനിക്ക് യാതൊന്നും തന്നെ മനസിലായില്ല.
പതിനൊന്നാം ഭാവവും ഇതേ വിധം കണക്ക് കൂട്ടി നോക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും രണ്ടും, പതിനൊന്നും ഭാവങ്ങള്‍ തമ്മില്‍ വളരെ അധികം കണക്ക്റ്റ് ചെയ്തിരിക്കുന്നു എന്ന്.
ധന ഭാവം ആയ രണ്ടും, ലാഭ ഭാവം ആയ പതിനൊന്നും ശക്തമാക്കിയാല്‍ പിന്നെ വ്യവഹാരം, അസുഖങ്ങള്‍, മുറിവുകള്‍., കടങ്ങള്‍, ബാധ്യതകള്‍, ശത്രുക്കള്‍, എതിരാളികള്‍,പ്രതിയോഗികള്‍, മോഷ്ടാക്കള്‍, ഭയം, ആരോഗ്യംസേവകര്‍, ചതി, വഞ്ചന, നിയമ പോരാട്ടം. എന്നാ ആറാം ഭാവത്തിലെ വിഷയങ്ങളെ ഓര്‍ത്തു നിങ്ങള്‍ക്ക് വേദനിക്കേണ്ടി വരില്ല.
നിലവില്‍ നിങ്ങള്‍ ജോലി ചെയ്യുന്ന വ്യക്തി ആണെങ്കിലും സീറോ ഇന്‍വെസ്റ്റ്‌മെന്റ് കൊണ്ട് തുടങ്ങാവുന്ന മേഖല ആയിരിക്കും ഒരു90% രണ്ടാം ഭാവാവും പതിനൊന്നാം ഭാവവും സൂചിപ്പിക്കുക. ഈ ഭാവങ്ങള്‍ സൂചിപ്പിക്കുന്ന വിഷയങ്ങളില്‍ നിന്ന് സമ്പത്ത് ലഭിക്കത്തക്ക രീതിയില്‍ പ്രപഞ്ചം നിങ്ങളെ പ്രോഗ്രാം ചെയ്തിരിക്കുന്നു. ഇപ്പോള്‍ എല്ലാവരും മള്‍ട്ടി ടാസ്കിംഗ് ചെയ്യുന്ന സമയമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു കോണ്‍സേപ്റ്റ് ആണ് ഒരു ജോലി മാത്രം ചെയ്തു ജീവിക്കുക എന്നുള്ളത്.
നാം നമുക്ക് വിധിക്കപ്പെട്ടിരിക്കുന്ന ഒരു മേഖലയിലേക്ക് നീങ്ങുമ്പോള്‍ വളരെ സ്വയം പ്രേരിതമായ നിലയില്‍പ്രപഞ്ചം നമ്മുടെ മുന്നില്‍ അവസരങ്ങള്‍ കൊണ്ട് വന്നു തരുന്നതാണ്. ഇത് പലരുടെയും ജീവിതത്തില്‍ നിന്ന് കണ്ടു മനസിലാക്കിയത് കൊണ്ടാണ് ഞാന്‍ ഇതെഴുതുന്നത്.
നിങ്ങള്‍ഒരു ജ്യോത്സ്യനെ കാണുന്ന സമയം. എനിക്ക് ചൊവ്വ ദോഷമുണ്ടോ, ആരെങ്കിലും എനിക്കെതിരെ പൂജ ചെയ്തിട്ടുണ്ടോ, എനിക്ക് അപകടം ഉണ്ടാകുമോ എന്നൊക്കെ ഉള്ള നോണ്‍ സെന്‍സ് ചോദ്യങ്ങള്‍ക്ക് പകരം, എന്താണ് എന്റെ ലഗ്നം, എന്റ്റെ ലഗ്ന നക്ഷത്രം എന്ത് സൂചനയാണ് നല്‍കുന്നത്, എന്റെ രണ്ടാം ഭാവം , പതിനൊന്നാം ഭാവം എന്നിവ നല്‍കുന്ന സൂചനകള്‍ എന്തെല്ലാം. എന്റെ ദശാ നാഥന്‍ ഇതു ഭാവത്തിന്റെ അധിപന്‍ ആണ്, അദ്ധേഹത്തിന്റെ എത്ര മാത്രം ശക്തനാണ്. എന്നിവ ചോദിക്കുകയായിരിക്കും മെച്ചം.
ഈ ധന ഭാവവും, ലാഭ ഭാവവും ഒക്കേ ആക്ക്ട്ടീവ് ആക്കിയെടുക്കാന്‍ ഒരുമാന്ത്രിക ക്കല്ലുകളുടെയും ആവശ്യമില്ല. ഈ വിഷയത്തെ യാത്രത രീതിയില്‍ മനസിലാക്കിയെടുക്കാനുള്ള ക്ഷമ അത് മാത്രമാണ് ആവശ്യം. അടുത്ത തവണ നിങ്ങള്‍ സാമ്പത്തിക സഹായത്തിനു വേണ്ടി ആത്മാഭിമാനം കൈവെടിഞ്ഞു അന്യന്റെ മുന്‍പില്‍ കൈ നീട്ടുന്ന അവസരം ഒന്ന് കൂടി ആലോചിക്കുക. നിങ്ങളുടെ രണ്ടാം ഭാവത്തെയും പതിനൊന്നാം ഭാവത്തെയും പരിപൂര്‍ണമായി മനസിലാക്കി, അവ സൂചിപ്പിക്കുന്ന വിഷയങ്ങളെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നല്ല പരിശ്രമം തന്നെ കാഴ്ച വെച്ച് എന്നും. ഈ രണ്ടു ഭാവങ്ങള്‍ നല്‍കിയ സൂചനകളെ നിങ്ങള്‍ മനസിലാക്കി എങ്കില്‍ മറ്റുള്ളവരുടെ മുന്‍പില്‍ ദൈന്യതയോടെ കൈ നീട്ടി നില്‍ക്കേണ്ട അവസ്ഥ ഒരു കാരണവശാലും ഉണ്ടാകുകയില്ല.I am sure about that.